Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബോധാവസ്ഥയിലായ...

അബോധാവസ്ഥയിലായ യുവതിക്ക് അഗ്നിരക്ഷാസേന രക്ഷകരായി

text_fields
bookmark_border
പെരുമ്പാവൂര്‍: വീട്ടില്‍ . കൊമ്പനാട് ആറ്റുപുറം എല്‍ദോസി‍ൻെറ ഭാര്യ ഡയാനയാണ് ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ അബോധാവസ്ഥയിലായത്. മറ്റുള്ളവര്‍ ബന്ധുവിന്റെ കല്യാണത്തിന് പോയിരിക്കുകയായിരുന്നു. കൊല്ലത്തുനിന്ന് സഹോദരന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ അഗ്​നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആംബുലന്‍സില്‍ വീട്ടിലെത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡയാനയുടെ പ്രസവം കഴിഞ്ഞിട്ട് 14 ദിവസമേ ആയിട്ടുള്ളൂ. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണംചെയ്തു. പ്രസവ സമയത്ത് ഡയാനക്ക് കോവിഡ് ബാധിച്ചിരുന്നു. സേനാംഗങ്ങളായ പി.കെ. അനില്‍, എ.പി.സി. ജാസ്, ഷാജു എബ്രഹാം, എ.എസ്. ഉഷ എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Show Full Article
TAGS:
Next Story