Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യ ഗോദ്​സെ നഗരമായി...

ഇന്ത്യ ഗോദ്​സെ നഗരമായി -കുരീപ്പുഴ ശ്രീകുമാർ

text_fields
bookmark_border
'ഗോദ്​സെ നഗർ' കവിത ചൊല്ലി മീഡിയവണിന്​ ഐക്യദാർഢ്യം ആലപ്പുഴ: ഇന്ത്യ ഗോദ്​​സെ നഗരമായി മാറിയെന്ന്​​ കവി കുരീപ്പുഴ ശ്രീകുമാർ. ഇന്ത്യ ഓരോ ദിവസം കഴിയു​ന്തോറും ഗാന്ധിയൻ ആദർശങ്ങൾക്ക്​ പകരം ഗോദ്​​സെ ആശയങ്ങൾ നടപ്പാക്കുന്ന നാടായിക്കൊണ്ടിരിക്കുന്നു. അതിന്‍റെ തെളിവാണ്​ മാധ്യമങ്ങളുടെ വായ്​ അടപ്പിക്കുന്ന ഫാഷിസം. അവർ ഏറ്റവുമധികം പേടിക്കുന്നത്​ സംസാരിക്കുന്നവരെയാണ്​. മൗനികളെയാണ്​ അവർക്ക്​ ആവശ്യം. ​അതിന്‍റെ തെളിവാണ്​ അരികുവത്​കരിക്കപ്പെട്ട സമൂഹത്തിന്‍റെകൂടെ നിലയുറപ്പിക്കുന്ന മീഡിയവൺ ചാനൽ നിരോധനം. കേരളത്തിലെ മുഴുവൻ എഴുത്തുകാരും കവികളും മീഡിയവണിനൊപ്പമുണ്ട്​. മഹാത്​മജിയുടെയും ഭഗത്​സിങ്ങിന്‍റെയും രാജ്യമായ ഇന്ത്യയെ ഗോദ്​​സെ നഗറാക്കി മാറ്റരുത്​. നിരോധനം പിൻവലിച്ച്​ മീഡിയവൺ കാണാനുള്ള അവസരമുണ്ടാക്കിത്തരണമെന്ന്​ അദ്ദേഹം കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടു. 'പച്ചവെളിച്ചം തെളിഞ്ഞു.... സീബ്രാവരക്കിപ്പുറം വന്നുനിലച്ച നാൽക്കാലികൾ..... എന്നു തുടങ്ങുന്ന 'ഗോദ്​​സെ നഗർ' ​കവിത ചൊല്ലിയാണ്​ കുരീപ്പുഴ മീഡിയവണിനോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്​. കമാൽ എം. മാക്കിയിൽ, നെടുമുടി ഹരികുമാർ, നസീർ സലാം, ഹസൻ എം. പൈങ്ങാമഠം, സുധീർ കോയ, യു. ഷൈജു, ഷാജി ഗ്രാമദീപം, ബേബി പാറക്കാടൻ, എ.എൻ. പുരം ശിവകുമാർ, നസീർ പുന്നക്കൽ, വി.എ. അബൂബക്കർ, മൈക്കിൾ പി. ജോൺ, ജമാൽ പള്ളാത്തുരുത്തി, ഗായകൻ അനസ് വളഞ്ഞവഴി, ബി. ജോസ് കുട്ടി, നവാസ് ജമാൽ തുടങ്ങിയവർ പരിപാടിയിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story