Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:14 AM GMT Updated On
date_range 12 Feb 2022 12:14 AM GMTകേന്ദ്ര ബജറ്റ്: എൻ.സി.പി സംവാദം നടത്തി
text_fieldsbookmark_border
കൊച്ചി: എൻ.സി.പി എറണാകുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച് കൊച്ചിയിൽ സംവാദം നടത്തി. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് പി.ടി. ജോയ്, ഐ.സി.എ.ഐ ദക്ഷിണേന്ത്യൻ റീജനൽ കൗൺസിൽ മുൻ ചെയർമാൻ ജോമോൻ കെ. ജോർജ് എന്നിവർ പ്രഭാഷണം നടത്തി. സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് കുര്യൻ എബ്രഹാം അധ്യക്ഷത വഹിച്ചു. തേവര എസ്.എച്ച് കോളജിലെ കോമേഴ്സ് വിഭാഗം പ്രഫസർ ഫാ. ടോമി പാലാട്ടി, കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കെ.എം. ജോൺ, വൈ.എം.സി.എ പ്രസിഡന്റ് സന്തോഷ് കാനാടൻ, ലോട്ടസ് ക്ലബ് പ്രസിഡന്റ് മോഹൻ പുളിമൂട്, ജനതാദൾ- എസ് മണ്ഡലം പ്രസിഡന്റ് കുമ്പളം രവി, അനിൽ വാസുദേവൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ കെ.ജെ. പോൾ, എസ്.ഡി. സുരേഷ് ബാബു, കെ. ചന്ദ്രശേഖരൻ, കെ.ഡി. ലോറൻസ്, രാജി വിൻസന്റ്, ടി. വിനോദ് ബാബു, ഡെന്നീസ് ജോസഫ്, ടി. അനിൽകുമാർ, പി.കെ. ജോസഫ്, ഷൈജു ഫ്രാൻസിസ്, ജയപ്രകാശ് നാരായണൻ, പ്രസ് അക്കാദമി വിദ്യാർഥികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story