Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് കൈയേറി കച്ചവടം:...

റോഡ് കൈയേറി കച്ചവടം: പരാതി നൽകും

text_fields
bookmark_border
കിഴക്കമ്പലം: പട്ടിമറ്റം ടൗണിലെ നാല് റോഡിന്റെ ഇരുവശത്തുമായി റോഡ് കൈയേറി ടാര്‍പ്പായ കെട്ടിയും മറ്റു വാഹനങ്ങളിലുമായി കച്ചവടം നടത്തുന്നതില്‍ വ്യാപാരികൾ പ്രതിഷേധിച്ചു. പട്ടിമറ്റം വ്യാപാരഭവനില്‍ കൂടിയ യോഗം പ്രസിഡന്റ് വി.വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസൈനാർ അധ്യക്ഷത വഹിച്ചു. എന്‍.കെ. ഗോപാലന്‍, വി.ജി. ബിനുകുമാര്‍, എന്‍.പി. ബാജി, ടി.വി. ബാബുരാജ്, ഷിജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. വഴിവാണിഭ കച്ചവടക്കാര്‍ക്കെതിരെ ജില്ല കലക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകാൻ തീരുമാനിച്ചു.
Show Full Article
TAGS:
Next Story