Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണ്-പാറ...

മണ്ണ്-പാറ മാഫിയക്കെതിരെ നടപടിയെടുക്കണം -യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
മണ്ണ്-പാറ മാഫിയക്കെതിരെ നടപടിയെടുക്കണം -യൂത്ത്​ കോൺഗ്രസ്​
cancel
പെരുമ്പാവൂര്‍: കെട്ടിട നിര്‍മാണാവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ മണ്ണ് മാഫിയയുടെ ചൂഷണം വ്യാപകമാകുന്നതായി ആക്ഷേപം. ഒരുമാസത്തിനുള്ളില്‍ ആയിരക്കണക്കിന് ലോഡ് മണ്ണാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കടത്തിയത്. വില്ലേജ്-പഞ്ചായത്ത് അധികാരികള്‍ അന്ധരായി അഭിനിയിക്കുന്നു. രാത്രി 11 മുതല്‍ പുലർച്ച നാലുവരെ വിവിധ വഴികളിലൂടെ മണ്ണ് കയറ്റി വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് സ്ഥിരമാണ്. പാറമടകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ദിനംപ്രതി പാറപൊട്ടിച്ച് പാറമട മാഫിയകള്‍ വിലസുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണ​മെന്ന്​ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രവര്‍ത്തക യോഗം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമല്‍ പോള്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സ് മാത്യു, മരിയ സാജ് മാത്യു എന്നിവര്‍ സംസാരിച്ചു. em pbvr 2 Soil വേങ്ങൂര്‍ തൂങ്ങാലി ഭാഗത്ത് മണ്ണെടുത്ത സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story