Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി...

അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീൽചെയർ സേവനം

text_fields
bookmark_border
അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീൽചെയർ സേവനം
cancel
അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ഇനി വീൽചെയർ സേവനം ലഭിക്കും. ബസിൽ കയറാനും ഇറങ്ങാനും യാത്രക്കിടയിലും മറ്റും സഹായകമാകുന്ന രീതിയിലായിരിക്കും വീൽചെയർ ലഭ്യമാക്കുക. കോവിഡ് പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നിയോഗിച്ച വിദഗ്​ധ സമിതി ശിപാർശ പ്രകാരമാണ്​ ക്രമീകരണം ഏർപ്പെടുത്തിയത്​. കെ.എസ്.ആർ.ടി.സി അങ്കമാലി യൂനിറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വീൽചെയർ ഒരുക്കിയത്. സംഘടന പ്രസിഡന്റ്‌ പി.ജെ. ബാബു, കെ.എസ്.ആർ.ടി.സി അങ്കമാലി യൂനിറ്റ് ഓഫിസർ പി.എൻ. സുനിൽകുമാറിന് കൈമാറി. ഡോ. ശ്രീകുമാർ, വി.യു. നാസർ, എൻ.സി. ചാക്കോ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story