Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമേരിക്കൻ വോളിബോൾ ...

അമേരിക്കൻ വോളിബോൾ താരങ്ങൾ എസ്.എൻ.വി അക്കാദമി സന്ദർശിച്ചു

text_fields
bookmark_border
അമേരിക്കൻ വോളിബോൾ  താരങ്ങൾ   എസ്.എൻ.വി അക്കാദമി സന്ദർശിച്ചു
cancel
പറവൂർ: അമേരിക്കൻ വോളിബാൾ യൂനിവേഴ്സിറ്റിയിലെ താരങ്ങളായ റെയ്ലി വോൺ, ആംബർ എന്നിവർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ മുത്തൂറ്റ് എസ്.എൻ.വി വോളിബാൾ അക്കാദമി സന്ദർശിച്ചു. അമേരിക്കയിൽ വോളിബാൾ കളി ആരംഭിച്ചതിന്‍റെ 127-ാം വാർഷികത്തിന്‍റെ ഭാഗമായി കായിക താരങ്ങൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇവർ കേരളത്തിലെത്തിയത്. സ്കൂൾ മാനേജർ ഹരി വിജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, സംസ്ഥാന വോളിബാൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി ടി.ആർ. ബിന്നി, മുത്തൂറ്റ് വോളിബാൾ പരിശീലകൻ എസ്. രാജൻ, പി.ബി. അഖിൽ, വിനോദ് നെല്ലിപ്പിള്ളി, പി.ബി. സിന്ധു എന്നിവർ ചേർന്നാണ് താരങ്ങളെ സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story