Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്ക്‌...

ബൈക്ക്‌ മരത്തിലിടിച്ച്​ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
പറവൂർ: വരാപ്പുഴ-കടമക്കുടി റോഡിൽ ചരിയംതുരുത്ത്‌ പാലത്തിനരികിൽ ബൈക്ക് മരത്തിലിടിച്ച്​ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ ബാവേലി ലിജുവിന്‍റെ മകൻ റെബിൻ (17), വരാപ്പുഴ മുട്ടിനകം കാട്ടിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വൈഷ്ണവ് (16) എന്നിവരാണ് മരിച്ചത്‌. കടമക്കുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ വൺ വിദ്യാർഥിയാണ്​ റെബിൻ. വൈഷ്ണവ് വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥിയും. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ്‌ അപകടം നടന്നത്. സ്‌കൂൾ വിട്ടശേഷം കൂട്ടുകാരന്‍റെ ഡ്യൂക് ബൈക്കിൽ ഇരുവരും ചരിയംതുരുത്ത്‌ ഭാഗത്തേക്ക് പോകവെ പാലത്തിനുസമീപത്തെ വളവിൽ നിയന്ത്രണം വിടുകയായിരുന്നു. മരത്തിൽ ഇടിച്ചുമറിഞ്ഞ ബൈക്കിൽനിന്ന്​ വീണ ഇരുവരും തൽക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. ഇരുവരുടെയും മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
TAGS:
Next Story