Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി വിധി: ഇളവ്...

ഹൈകോടതി വിധി: ഇളവ് തേടി സർക്കാറിനെ സമീപിക്കുമെന്ന്​ എസ്​.എൻ.ഡി.പി യോഗം

text_fields
bookmark_border
ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകിയ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിൽ ഇളവുതേടി സംസ്ഥാന സർക്കാറിനെ സമീപിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനം. 32 ലക്ഷത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച്​ വോട്ടെടുപ്പ് നടത്തുന്നത് അസാധ്യമായ സാഹചര്യത്തിലാണ് ഇളവ് തേടുന്നത്​. ഇതിനുള്ള അനുമതി വാങ്ങി ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കാനും തീരുമാനിച്ചു. ഹൈകോടതി വിധിയുടെയും നിലവിലെ വോട്ടർപട്ടികയുടെയും അടിസ്ഥാനത്തിലും കമ്പനി ചട്ടപ്രകാരമുള്ള വിജ്ഞാപനം ഇല്ലാത്തതിനാലും പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ കഴിയാത്തതിനാൽ റിട്ടേണിങ്​ ഓഫിസർ ഫെബ്രുവരി അഞ്ചിന് രാജി സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന ​യോഗം ഇത്​ അംഗീകരിച്ചു. പൊതുയോഗ തെരഞ്ഞെടുപ്പ് വിജ്ഞാപനവും റദ്ദാക്കും. നിലവിലെ ഭാരവാഹികളും ബോർഡും തുടരുന്നതിൽ നിയമതടസ്സമില്ലെന്നും യോഗം വിലയിരുത്തി. പ്രാതിനിധ്യ വോട്ടവകാശമെന്ന നിലവിലെ രീതി ഹൈകോടതി റദ്ദാക്കിയതോടെ ഫെബ്രുവരി അഞ്ചിന്​ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവെച്ചിരുന്നു. യോഗത്തിൽ പ്രസിഡന്‍റ്​ ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story