Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിലെ...

തൃക്കാക്കരയിലെ റോഡുകൾക്ക് തുക അനുവദിച്ചു

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ അനുമതി. കടവന്ത്ര, തമ്മനം, തൃക്കാക്കര മേഖലകളിലെ റോഡുകൾക്കാണ് അനുമതി ലഭിച്ചത്. 74 ലക്ഷം രൂപയാണ് ഇതിന്​ സർക്കാർ അനുവദിച്ചത്. എം.എൽ.എ റവന്യൂ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. മരിക്കുന്നതിന് മുമ്പ്​ ഇക്കാര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് റവന്യൂ മന്ത്രിയെ സമീപിച്ചിരുന്നു. ഇതിനുപുറമെ അദ്ദേഹത്തിന്റെ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൊന്നുരുന്നി ക്ഷേത്രക്കുളത്തിന്റെ ആദ്യഘട്ട നവീകരണവും ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story