Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ ഇന്ധനങ്ങളുടെ...

ജൈവ ഇന്ധനങ്ങളുടെ ഭാവിയിൽ ആശങ്ക; ബി.പി.സി.എൽ സ്വകാര്യവത്​കരണത്തിന്​ തിരിച്ചടി

text_fields
bookmark_border
79,890 കോടി വിപണി മൂലധനമുള്ളതാണ്​ കമ്പനി കൊച്ചി: ജൈവ ഇന്ധനങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയിൽ തട്ടിയുലഞ്ഞ്​ ബി.പി.സി.എൽ സ്വകാര്യവത്​കരണ നീക്കം. ജൈവ ഇന്ധന വിപണിയുടെ ഗതിചലനങ്ങളും കമ്പനി സ്വന്തമാക്കാൻ വേണ്ടിവരുന്ന വൻ തുകയും പുതിയ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. സ്വകാര്യവത്​കരണത്തിന്​ എതിരായി കമ്പനിയുടെ കൊച്ചി റിഫൈനറി ഉൾപ്പെടെയുള്ളവയിലെ തൊഴിലാളികൾ മാസങ്ങളായി പ്രക്ഷോഭ രംഗത്താണ്​. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്​ കൊച്ചി, മുംബൈ, ബിന, നുമാലിഗാർഹ്​ എന്നിവിടങ്ങളിലായി നാല്​ റിഫൈനറികളുണ്ട്​. 38.3 ദശലക്ഷം അസംസ്കൃത എണ്ണ സംസ്കരിക്കാൻ ശേഷിയുള്ളതാണ്​ ഇവ. 19,500 ഇന്ധന കേന്ദ്രങ്ങൾ സ്വന്തമായുള്ള കമ്പനിക്ക്​ 6100ന്​ മുകളിൽ എൽ.പി.ജി വിതരണക്കാർതന്നെയുണ്ട്​. 2022 മൂന്നാം പാദത്തിൽ 2805.09 കോടിയുടെ അറ്റ ലാഭമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 79,890 കോടി വിപണി മൂലധനമുള്ളതാണ്​ കമ്പനി. കേന്ദ്ര സർക്കാറിന്‍റെ 52.98 ശതമാനം ഓഹരികളാണ്​ സ്വകാര്യവത്​കരണത്തിലൂടെ വിൽക്കുന്നത്​. ബി.പി.സി.എൽ ഏറ്റെടുക്കാൻ ലഭിച്ച ആറ്​ താൽപര്യപത്രങ്ങളിൽ അഞ്ചെണ്ണവും പിൻവലിക്കപ്പെട്ടിരുന്നു. വേദാന്ത കമ്പനിയുടെ താൽപര്യപത്രം മാത്രമാണ്​ നിലനിൽക്കുന്നത്​. ജൈവ ഇന്ധന വിപണിയുടെ ഭാവി സംബന്ധിച്ച ആശങ്കയാണ്​ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതെന്ന്​ അറിയുന്നു. ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ പ്രിയമേറുന്നതും അസംസ്കൃത എണ്ണവില കുതിക്കുന്നതും ബി.പി.സി.എൽ സ്വകാര്യവത്​കരണത്തിന്​ വിനയായി. സ്വകാര്യവത്​കരണനീക്കം തങ്ങളുടെ തൊഴിലിനും ആനുകൂല്യങ്ങൾക്കും തിരിച്ചടി വരുത്തുമെന്ന്​ ഉയർത്തിക്കാട്ടിയാണ്​ തൊഴിലാളികളുടെ പ്രക്ഷോഭം. കേരളത്തിൽമാത്രം 2500 സ്ഥിരം ജീവനക്കാരും 6000 കരാർ തൊഴിലാളികളുമുണ്ട്​. ബി.പി.സി.എല്ലിനെ ആശ്രയിച്ച്​ സമീപത്തായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിർദിഷ്​ട പെട്രോ കെമിക്കൽ പാർക്ക്​ പദ്ധതിക്കും സ്വകാര്യവത്​കരണം തിരിച്ചടിയാണ്​. ബി.പി.സി.എല്ലിന്‍റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിന്‍റെ (സി.എസ്​.ആർ) വിനിയോഗം എറണാകുളം ജില്ലയിൽ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങൾക്ക്​ സഹായകമായിരുന്നു. സ്വകാര്യവത്​കരണത്തിലൂടെ ഇതില്ലാതാകുമെന്നും ആശങ്കയുണ്ട്​. സ്വകാര്യവത്​കരണ നീക്കത്തിന്​ നേരിട്ട തിരിച്ചടി കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ്​ മാനേജ്​മെന്‍റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story