Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഭൂമിയുടെ തരംമാറ്റൽ:...

'ഭൂമിയുടെ തരംമാറ്റൽ: കാലതാമസം ഒഴിവാക്കണം'

text_fields
bookmark_border
പറവൂർ: ഭൂമിയുടെ തരം മാറ്റുന്നതിന്​ സമർപ്പിച്ച അപേക്ഷകളിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തവ തീർപ്പുകൽപിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്ന് മുസ്​ലിം ലീഗ് പറവൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ് പ്രസിഡന്‍റ് കെ.ഇ. അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പി.കെ. ജലീൽ, ടി.എം. അബ്ബാസ്, പി.എ. അഹമ്മദ് കബീർ, ഇ.എം. അബ്ദുൽ സലാം, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story