Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.കെ റാൻസി റോഡ്...

പി.കെ റാൻസി റോഡ് തുറന്നു

text_fields
bookmark_border
പി.കെ റാൻസി റോഡ് തുറന്നു
cancel
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സാമൂഹിക സേവാ സംഘം പരിസരത്ത് നിർമിച്ച പി.കെ റാൻസി റോഡ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പദ്ധതിയിൽ 11,50,000 രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് പൂർത്തീകരിച്ചത്. 175 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള റോഡിനൊപ്പം 65 മീറ്റർ നീളത്തിൽ കാനയുമുണ്ട്. പ്രദേശത്തെ യാത്രാക്ലേശത്തിനും വെള്ളക്കെട്ടിനും പരിഹാരമാണ് പുതിയ റോഡ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രമണി അജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എ.എൻ. ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വാർഡ് അംഗം ബിന്ദു തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷ രാധിക സതീഷ്, പുറക്കാംപിള്ളി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. Rancy road പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സാമൂഹികസേവാ സംഘം പരിസരത്ത് നിർമിച്ച പി.കെ റാൻസി റോഡ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story