Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.സി.സി വിചാർ...

കെ.പി.സി.സി വിചാർ വിഭാഗത്തിന്റെ പുസ്തകക്കുറിക്ക് തുടക്കം

text_fields
bookmark_border
കെ.പി.സി.സി വിചാർ വിഭാഗത്തിന്റെ പുസ്തകക്കുറിക്ക് തുടക്കം
cancel
അങ്കമാലി: വായനശീലം ലക്ഷ്യമാക്കി കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ 'പുസ്തകക്കുറി'ക്ക് തുടക്കംകുറിച്ചു. വായന ഇഷ്ടപ്പെടുന്നവർക്ക് ഒരുമിച്ച്​ പണംമുടക്കാതെ പുസ്തകങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 12 മാസം 500 രൂപ വീതം 6,000 രൂപ അടക്കുകയും പ്രതിമാസ നറുക്കെടുപ്പിൽ നറുക്ക് കിട്ടുന്നവർക്ക് 7,800 രൂപയുടെ പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുമാകും. ആദ്യ നറുക്ക് ലഭിച്ച മാർട്ടിൻ മാത്യുവിന് എൻ.കെ ദേശം പുസ്തകം കൈമാറി. റോജി എം. ജോൺ എം.എൽ.എ സന്ദേശം നൽകി. കെ.പി.സി.സി വിചാർവിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. EA ANKA 5 Books കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി തുടക്കംകുറിച്ച പുസ്തകക്കുറി മാർട്ടിൻ മാത്യുവിന് പുസ്തകം കൈമാറി കവി എൻ.കെ ദേശം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story