Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:40 AM IST Updated On
date_range 11 Feb 2022 5:40 AM ISTപോട്ടേപ്പാടത്തെ അനധികൃത നിർമാണം: എം.എൽ.എ സന്ദർശിച്ചു
text_fieldsbookmark_border
കോലഞ്ചേരി: ഭൂമാഫിയ അനധികൃത നിർമാണം നടക്കുന്ന മീമ്പാറയിലെ പോട്ടേപ്പാടം പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശിച്ചു. പ്രശ്നത്തിൽ നിയമപരമായ എല്ലാ വഴികളും തേടുമെന്നും പോട്ടേപ്പാടം സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും എം.എൽ.എ ഉറപ്പുനൽകി. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. അജിത്ത്, പൊതുപ്രവർത്തകരായ ജോളി കെ. പോൾ, സജോ സക്കറിയ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു. അതേസമയം സംഭവത്തിൽ തഹസിൽദാർ, കൃഷിവകുപ്പ് തുടങ്ങിയ വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചശേഷം ഉചിത നടപടി കൈക്കൊള്ളുമെന്നും മുവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: അനധികൃത നിർമാണം നടത്തുന്ന പോട്ടേപ്പാടത്ത് പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
