Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTമകന്‍ അച്ഛനെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തി
text_fieldsbookmark_border
തൃപ്പൂണിത്തുറ: മദ്യപിച്ചുണ്ടായ വഴക്കിനിടെ . ഇരുമ്പനം തൃക്കതൃ അമ്പലത്തിനടുത്ത് മഠത്തിപ്പറമ്പില്‍ കരുണാകരനാണ് (61) മരിച്ചത്. ഓട്ടോത്തൊഴിലാളിയായ മകന്‍ അവിന്‍ എന്നുവിളിക്കുന്ന അമലിനെ (27) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മകനുമായുള്ള ബഹളത്തെതുടര്‍ന്ന് കരുണാകരന് തലക്കടിയേല്‍ക്കുകയായിരുന്നു. അച്ഛനും മകനും സ്ഥിരമായി ബഹളമുണ്ടാകാറുള്ളതായി സമീപവാസികള്‍ പറയുന്നു. സംഭവം നടന്നപ്പോഴും സമീപവാസികള്‍ കാര്യമായി എടുത്തില്ല. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭര്‍ത്താവിന്റെ തലക്ക് പരിക്കേറ്റത് ഗൗനിച്ചില്ല. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ ബോധരഹിതനായി കിടക്കുന്നതുകണ്ട് തൃശൂരില്‍ ജോലിചെയ്യുന്ന മൂത്ത മകന്‍ അഖിലിനെ വിളിച്ചറിയിക്കുകയായിരുന്നു. മകന്‍ വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സമീപവാസികള്‍ വന്നുനോക്കുമ്പോള്‍ കരുണാകരന്‍ മരിച്ചുകിടക്കുകയായിരുന്നു. ഹില്‍പാലസ് സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അമലിനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം കോവിഡ് പരിശോധനക്കുശേഷം വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. EKD Karunakaran 61 TPRA 1. കരുണാകരന്‍ 2. അറസ്റ്റിലായ അമല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
