Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 12:02 AM GMT Updated On
date_range 11 Feb 2022 12:02 AM GMTപെരുമ്പടന്ന-വൃന്ദാവൻ റോഡ് തകർന്നു
text_fieldsbookmark_border
പറവൂർ: പെരുമ്പടന്നയിൽനിന്ന് വൃന്ദാവൻ ബസ് സ്റ്റോപ് വരെയുള്ള റോഡ് തകർന്നതോടെ ഇതുവഴിയുള്ള കാൽനടക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി. പല ഭാഗങ്ങളിലും ടാർ പൊളിഞ്ഞ് കുണ്ടുംകുഴിയുമായി. ചെറായി ഭാഗത്തുനിന്ന് വരുന്നവർക്ക് നഗരത്തിലെത്താതെ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്ന റോഡാണിത്. അതിനാൽ, ഇരുചക്രവാഹനങ്ങളും കാറുകളും മിനിലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകാറുണ്ട്. ഇരുചക്രവാഹനവുമായി പോകുമ്പോൾ വളരെയേറെ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ ചാടി നിയന്ത്രണംതെറ്റി വീഴും. പെരുമ്പടന്ന കവലയിൽനിന്ന് റോഡിലേക്ക് കയറി അൽപം സഞ്ചരിച്ച് കഴിയുമ്പോഴാണ് ആദ്യത്തെ കുഴികൾ. തുടർന്നുള്ള വളവിലും തകർന്നിട്ടുണ്ട്. ഡോൺബോസ്കോ പള്ളിയുടെ സമീപത്താണ് ഏറ്റവും കൂടുതൽ കുഴികളുള്ളത്. നാളേറെയായി കുഴികൾ മൂടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചിത്രം EA PVR perumpadanna road 2 കുണ്ടുംകുഴിയും നിറഞ്ഞ പെരുമ്പടന്ന-വൃന്ദാവൻ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story