Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിൽ റോഡ്...

ആലുവയിൽ റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു

text_fields
bookmark_border
ആലുവ: നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 74.8 ലക്ഷം രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. റവന്യൂ മന്ത്രി കെ.രാജന് നിവേദനം നൽകിയതിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. ആലുവ നഗരസഭ 18-ാം വാർഡ് ആസാദ് റോഡിന് അഞ്ച് ലക്ഷം, 22-ാം വാർഡ് കല്ല് കടവ് സൈഡ് അശോക് ലെയ്​ൻ റോഡിന് മൂന്ന് ലക്ഷം, ഏഴാം വാർഡ് ബിപിൻ സ്റ്റോഴ്സിന് മുൻവശത്തെ റോഡിനും പറവൂർ കവല ഷാഡി ലെയ്​ൻ റോഡിനും രണ്ട് ലക്ഷം, ചൂർണ്ണിക്കര പഞ്ചായത്ത് ഒന്നാം വാർഡ് ഉള്ളിയന്നൂർ കടത്ത് റോഡ് ബൈ ലൈൻ റോഡിന് 7.10 ലക്ഷം, 16-ാം വാർഡ് ഐരാർ റോഡിന് അഞ്ചു ലക്ഷം, നെടുമ്പാശ്ശേരി പഞ്ചായത്ത് 10-ാം വാർഡ് എയർപോർട്ട് തുരുത്ത് കനാൽ റോഡിന് അഞ്ചുലക്ഷം, 17-ാംവാർഡ് കുന്നശ്ശേരി റോഡിന് ആറുലക്ഷം, പെങ്ങമനാട് പഞ്ചായത്ത് 13-ാം വാർഡ് പുതുവാൻകുന്ന് റോഡിന് 3.20 ലക്ഷം, 18-ാം വാർഡ് ചെറുപറമ്പ് റോഡിന് 2.5 ലക്ഷം, വാർഡ് അഞ്ച് കപ്പേളപ്പടി റോഡിന് 4.50 ലക്ഷം, കാഞ്ഞൂർ പഞ്ചായത്ത് 13-ാം വാർഡ് വെണ്മണി റോഡിന് അഞ്ചുലക്ഷം, ഒമ്പതാം വാർഡ് ഈഴാത്തിക്കടവ് റോഡിന് 40 ലക്ഷം, മൂന്നാം വാർഡ് പയ്യപ്പിള്ളി റോഡിന് 30 ലക്ഷം, ശീമൂലനഗരം എട്ടാം വാർഡ് പാറത്തെ സബ് റോഡ് പാററ്റ് ലിങ്ക് റോഡിന് അഞ്ചുലക്ഷം, 10-ാം വാർഡ് തട്ടാൻപടി കോളനി റോഡിന് അഞ്ചുലക്ഷം, എടത്തല പഞ്ചായത്ത് ഏഴാം ജി.സി.ഡി.എ കെ.കെ നഗർ റോഡിന് അഞ്ചുലക്ഷം, 12-ാം വാർഡ് വള്ളാനി കടുവൻകുഴി റോഡിന് അഞ്ചുലക്ഷവും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story