Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:31 AM IST Updated On
date_range 11 Feb 2022 5:31 AM ISTകരുമാല്ലൂരിലെ ലൈഫ് ഭവനപദ്ധതി തട്ടിപ്പെന്ന് യു.ഡി.എഫ്
text_fieldsbookmark_border
കരുമാല്ലൂർ: രണ്ടാംഘട്ട ലൈഫ് ഭവനപദ്ധതി തട്ടിപ്പും ജനങ്ങളെ പറ്റിക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ കുതന്ത്രവുമാണെന്ന് യു.ഡി.എഫ്. സ്വന്തമായി സ്ഥലമുണ്ടായിട്ടും അപേക്ഷ നൽകി വാടക വീടുകളിലും ഷെഡുകളിലും അഞ്ചുവർഷത്തിലധികമായി അഭയം തേടിയ നൂറുകണക്കിന് ഭവനരഹിതർക്ക് ആശ്വാസമേകാൻ പഞ്ചായത്ത് സ്വന്തമായി ഭവനപദ്ധതി തുടങ്ങണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭവന പദ്ധതിയും അറ്റകുറ്റപ്പണിയും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തുടർന്ന് കവാടത്തിൽ ധർണ നടത്തുമെന്ന് എ.എം. അലി അറിയിച്ചു. യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എ.എം. അലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story