Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:45 AM IST Updated On
date_range 10 Feb 2022 5:45 AM ISTമുളയരിപ്പെരുമയുമായി ഇല്ലിത്തോട്
text_fieldsbookmark_border
മലയാറ്റൂർ: മുളയരിപ്പെരുമ ഇല്ലിത്തോട് ഗ്രാമത്തിൽനിന്ന് നാട്ടിലേക്ക്. ഇല്ലിത്തോടിന്‍റെയും മുളങ്കുഴിയുടെയും തനതുവിളയായ മുള 35 വർഷത്തിൽ ഒരിക്കലാണ് പൂക്കുന്നത്. മുളയരി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതിന് നല്ലതാണ്. മുളയരിക്കഞ്ഞിക്ക് ഔഷധഗുണമുണ്ട്. ഇല്ലിത്തോട് ഗവ.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്‍റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് മുളയരി ശേഖരിച്ച് ചെറിയ കവറുകളിലാക്കിയിട്ടുണ്ട്. ഈ മുളയരി ഉപയോഗിച്ച് പുതിയ മുളംതൈകൾ നിർമിച്ച് വിവിധയിടങ്ങളിൽ കുട്ടിവനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി പ്രവർത്തകൻ മനോജ് എടവനക്കാടിന് കവറുകൾ കൈമാറി. പ്രധാനാധ്യാപകൻ നവാസ് സി. ഇബ്രാഹിം, യു.എ. സാബു, റീന വർഗീസ്, ബിന്ദു, ആൻസി ജോസഫ്, രമ്യ നന്ദനൻ, ശ്രുതി വിജയൻ, കെ.എസ് ദിവ്യ, എം.കെ. ഷാലിന, കെ.എൻ. ഷീല, കെ.ജെ. ഷീമ തുടങ്ങിവർ പങ്കെടുത്തു. മുളയരി പായസവും മഹാഗണിയുടെ കായ് കൊണ്ട് ഉണ്ടാക്കിയ പൂച്ചെണ്ടും വിദ്യാർഥികൾ തയാറാക്കിയ പരിസ്ഥിതി സൗഹൃദ തുണിസഞ്ചിയും ചടങ്ങിൽ വിതരണം ചെയ്തു. ചിത്രം–– ഇല്ലിത്തോട് ഗവ. യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച മുളയരി പരിസ്ഥിതി പ്രവർത്തകൻ മനോജ് എടവനക്കാടിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
