Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തിൽപ്പെട്ട...

അപകടത്തിൽപ്പെട്ട തത്തക്ക് രക്ഷകനായി മുകേഷ് ജെയ്​ൻ

text_fields
bookmark_border
അപകടത്തിൽപ്പെട്ട തത്തക്ക് രക്ഷകനായി മുകേഷ് ജെയ്​ൻ
cancel
മട്ടാഞ്ചേരി: കാലിൽ ഉണ്ടായിരുന്ന വളയം തെങ്ങിൽ കുടുങ്ങി പ്രാണരക്ഷാർഥം ചിറകടിച്ചു കഴിഞ്ഞ തത്തക്ക് രക്ഷകനായി മുകേഷ് ജെയ്​ൻ. തോപ്പുംപടിയിലെ ഒരു തെങ്ങിന്​ മുകളിലാണ് പരുന്തുകൾ റാഞ്ചാൻ വട്ടമിട്ട് പറക്കുന്ന തത്ത കുടുങ്ങി പോയത്. വളർത്താൻ ഉപയോഗിച്ച ആരോ ആണ് തത്തയുടെ കാലിൽ കട്ടി കൂടിയ വളയം ഇട്ടിരുന്നത്. ഇവിടെനിന്നും രക്ഷപ്പെട്ട് പറന്നതാകാം തത്തയെന്നാണ് കരുതുന്നത്. തത്തയെ താഴെ ഇറക്കിയ മുകേഷ് ജെയ്​ൻ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും വളയം മുറിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പിന്നീട് മറ്റൊരു വിദഗ്​ധനെ വിളിച്ച് വളയം മുറിച്ച് മാറ്റുകയായിരുന്നു. തുടർന്ന് പറത്തി വിടാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ ശ്രമം വിഫലമായി. സംരക്ഷിച്ച് പൂർണ ആരോഗ്യത്തിലാകുമ്പോൾ പറത്തി വിടാനുള്ള ശ്രമത്തിലാണ് ഗുജറാത്തി വംശജനായ മുകേഷ് ജെയ്​ൻ. ചിത്രം: തത്തയുടെ കാലിലെ വളയം മുറിച്ചു മാറ്റാനുള്ള ശ്രമത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story