Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യതൊഴിലാളി...

മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
cancel
photooooooooooooooooooo തുറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പനക്കൽ വീട്ടിൽ പരേതനായ ജോണിൻ്റെ മകൻ വാവച്ചൻ ( ദേവസ്സി ) ( 59) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ പള്ളിതോട്ടിൽ നിന്നും കൊച്ചി കടലിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു അദ്ദേഹം. കടലിൽ നിന്ന് വല വലിച്ചു കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.സംസ്കാരം ഇന്ന് വൈകിട്ട് 4ന്.കോസ്റ്റൽ പൊലീസ് കേസെടുത്തു. ഭാര്യ :മിനി .മക്കൾ: സിസ്റ്റർ സ്റ്റെല്ല ട്വിങ്കിൾ ,ടിൻറു മേരി, മെർലിൻ. മരുമകൻ: ജസ്റ്റിൻ . പടം.: വാവച്ചൻ (ദേവസ്സി ) 59
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story