Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:32 AM IST Updated On
date_range 9 Feb 2022 5:32 AM ISTഐ.സി.എ.ഐ: എറണാകുളം രാജ്യത്തെ മികച്ച ബ്രാഞ്ച്
text_fieldsbookmark_border
കൊച്ചി: ദേശീയതലത്തിൽ മികച്ച ബ്രാഞ്ചായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് തെരഞ്ഞെടുക്കപ്പെട്ടു. 2021 ലെ ലാർജ് കാറ്റഗറിയിലാണ് എറണാകുളം ബ്രാഞ്ച് നേട്ടം കൈവരിച്ചത്. തുടർച്ചയായ മൂന്നാം വർഷമാണ് എറണാകുളം ദേശീയതലത്തിൽ മികച്ച ബ്രാഞ്ചായി തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂഡൽഹിയിൽ നടന്ന ഐ.സി.എ.ഐ 72ാം വാർഷികാഘോഷ ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കാരാടിൽനിന്ന് എറണാകുളം ബ്രാഞ്ച് ചെയർമാൻ രഞ്ജിത് ആർ. വാര്യരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഐ.സി.എ.ഐ പ്രസിഡന്റ് നിഹാർ എൻ. ജംബുസാരിയ, വൈസ് പ്രസിഡന്റ് ദേബാശിഷ് മിത്ര, കേന്ദ്രസമിതി അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യ റീജനൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരവിതരണം നടന്നത്. ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ചിന്റെ സ്റ്റുഡന്റ്‌സ് അസോസിയേഷന് കേരളത്തിലെ മികച്ച അസോസിയേഷനുള്ള പുരസ്കാരവും ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story