Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:40 AM IST Updated On
date_range 8 Feb 2022 5:40 AM ISTപുതിയ കെ.എൽ.ഡി.സി പദ്ധതികൾ അനുവദിക്കും -കെ.എൽ.ഡി.സി ചെയർമാൻ
text_fieldsbookmark_border
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ അനുവദിച്ച കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷൻെറ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ പുതിയ പദ്ധതികൾ അനുവദിക്കുമെന്ന് കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ പറഞ്ഞു. കാർഷിക, കുടിവെള്ള ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. തരിശായി കിടന്ന കാക്കൂർ പാടശേഖരത്ത് വിത്ത് വിതച്ച ശേഷം പദ്ധതി പ്രദേശങ്ങൾ ചെയർമാൻ സന്ദർശിച്ചു. തുടർന്ന് ചേർന്ന ജനപ്രതിനിധി യോഗത്തിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ പരിഗണിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story