Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്തിഷ്കാഘാതം ബാധിച്ച...

മസ്തിഷ്കാഘാതം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു 

text_fields
bookmark_border
മസ്തിഷ്കാഘാതം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു 
cancel
ആലുവ: മസ്തിഷ്കാഘാതവും മഞ്ഞപ്പിത്തവും കോവിഡും ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. കീഴ്മാട് റേഷൻകട കവലക്ക് സമീപം താമസിക്കുന്ന മനയ്ക്കക്കുടി ബാബുവാണ് (45) മൂന്നാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്നത്. കൊല്ലപ്പണിക്കാരനായ ബാബുവിന്റെ ചികിത്സയ്ക്കായി നാളിതുവരെ ഭീമമായ തുക ചെലവായിക്കഴിഞ്ഞു. ബാബുവിന്​ ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. ബാബു രോഗിയായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. തുടർ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്കായി തുക കണ്ടെത്താൻ അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ്​ സതി ലാലു, ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ എന്നിവർ രക്ഷാധികാരികളായും കീഴ്മാട് പഞ്ചായത്ത് 12 ാം വാർഡ് അംഗം കെ.കെ. നാസി ചെയർമാനായും (96336 23883) ചികിത്സ സഹായനിധി രൂപവത്​കരിച്ചിട്ടുണ്ട്. എം.ടി. ബാബു ചികിത്സ സഹായ സമിതിയുടെ പേരിൽ കനറാ ബാങ്ക് ചുണങ്ങംവേലി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 110036064472, ഐ.എഫ്.എസ്.സി: സി.എൻ.ആർ.ബി 0005653, ഗൂഗിൾ പേ നമ്പർ: +918714158053 (സുധ ബാബു). ക്യാപ്ഷൻ er yas1 babu ബാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story