Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പാട്ടുചിറ...

മണപ്പാട്ടുചിറ ലഹരിക്കാരുടെ താവളമായി മാറുന്നു

text_fields
bookmark_border
മണപ്പാട്ടുചിറ ലഹരിക്കാരുടെ താവളമായി മാറുന്നു
cancel
മലയാറ്റൂർ: തീർഥാടന കേന്ദ്രമായ കുരിശുമുടിക്ക് താഴെയുള്ള മണപ്പാട്ട് ചിറയും പരിസരവും ലഹരിക്കാരുടെ താവളമായി മാറുന്നു. 2005- 2010 കാലഘട്ടത്തിലാണ് കോടികൾ മുടക്കി മണപ്പാട്ടുചിറക്ക് സമീപം ടൂറിസം ഇൻഫർമേഷൻ സൻെററും ശൗചാലയവും സമുച്ചയവും നിർമിച്ചത്. തുടക്കത്തിൽ തീർഥാടകർക്കായി തുറന്നുകൊടുത്തെങ്കിലും അധികൃതരുടെ അവഗണയെത്തുടർന്ന് പൂട്ടുകയായിരുന്നു. ഈ കെട്ടിട പരിസരങ്ങളിലാണ് ദിവസവും വൈകീട്ട് എത്തുന്ന യുവാക്കളുടെ സംഘം ലഹരിയിൽ ആട്ടും പാട്ടും നടത്തുന്നത്. പേടിച്ച് നാട്ടുകാർ ഇവരെ ചോദ്യം ചെയ്യാനോ പരാതിപ്പെടാനോ തയാറാവാറില്ല. ചിറയുടെ ചുറ്റുപാടുമായി വർഷങ്ങളായി കട നടത്തുന്നവർക്കും താമസിക്കുന്നവർക്കും കഞ്ചാവ് മാഫിയ ഭീഷണിയാകുകയാണ്​. ഈ പ്രദേശത്ത് ഒരു തെരുവുവിളക്ക് പോലും കത്തുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകരായ ടി.ഡി. സ്റ്റീഫനും നെൽസൺ മാടവനയും പറഞ്ഞു. ചിത്രം മണപ്പാട്ട് ചിറക്ക്​ സമീപം നിർമിച്ച കെട്ടിടം പൂട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story