Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജശേഖരൻ നായർ

രാജശേഖരൻ നായർ

text_fields
bookmark_border
ആലപ്പുഴ: എസ്​.ഡി.വി ഹയർസെക്കൻഡറി സ്​കൂൾ പ്രഥമ പ്രിൻസിപ്പലും സംസ്​കൃത പണ്ഡിതനുമായ ആലപ്പുഴ തലവടി ശ്രീധന്യയിൽ കെ.ആർ. (75) നിര്യാതനായി. 1993ലെ അധ്യാപകർക്കുള്ള സംസ്ഥാന-ദേശീയ പുരസ്​കാരത്തിന്​ അർഹനായിട്ടുണ്ട്​. ഒ​ട്ടേറെ ചലച്ചിത്രങ്ങൾക്കും തിരക്കഥാകൃത്ത്​ ശാരംഗപാണിയുടെ മലയാള കലാഭവന്‍റെ വിവിധ നാടകങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്​. സർക്കാറി​ന്‍റെയും വിവിധ സാംസ്​കാരിക പ്രസ്ഥാനങ്ങളുടെയും പുരസ്​കാരത്തിന്​ അർഹനായിട്ടുണ്ട്​. നിറക്കൂട്ട്​, പുരാണ പ്രശ്​നോത്തരി, ഹൈന്ദവ ആചാരങ്ങളും അനുഷ്​ഠാനങ്ങളും സംസ്​കൃതഭാഷാ സഹായി എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. സാംസ്​കാരിക-വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളിൽ ​ഒ​​ട്ടേറെ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്​. ആകാശവാണിയിൽ വിദ്യാഭ്യാസത്തെക്കുറിച്ച്​ നൂറിലേറെ പ്രഭാഷണങ്ങളും ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്​തിട്ടുണ്ട്​. വേൾഡ്​ ഡ്രാമാറ്റിക്​ സ്​റ്റഡി സൻെറർ ആൻഡ്​ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ, സംസ്​കൃത അധ്യാപക ​​ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ എന്നിവ ഉൾപ്പെടെ നിരവധി സാംസ്​കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു. ഭാര്യ: കെ. ലതാദേവി (റിട്ട. ഹെഡ്​മിസ്​ട്രസ്​ എസ്​.ഡി.വി ഗേൾസ്​ സ്​കൂൾ, ആലപ്പുഴ). മകൻ: ഡോ. ജയൻ ആർ.കൃഷ്​ണൻ (എസ്​.ഡി.വി ഹയർ സെക്കൻഡറി സ്​കൂൾ, ആലപ്പുഴ). മരുമകൾ: ഉഷാറാണി (എസ്​.എൻ.വി എൽ.പി സ്​കൂൾ തു​മ്പോളി). സംസ്​കാരം തിങ്കളാഴ്​ച വൈകീട്ട്​ മൂന്നിന്​ വീട്ടുവളപ്പിൽ. APD rajashekaran nair രാജശേഖരൻ നായർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story