Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോർ സൈക്കിൾ...

മോട്ടോർ സൈക്കിൾ തൂണിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
മോട്ടോർ സൈക്കിൾ തൂണിലിടിച്ച് യുവാവ് മരിച്ചു
cancel
ഈരാറ്റുപേട്ട: മോട്ടോർ സൈക്കിൾ തൂണിലിടിച്ച് യുവാവ്​ മരിച്ചു. പെരിയാർ വള്ളക്കടവ് കണിയാംപറമ്പിൽ രവീന്ദ്രന്‍റെ മകൻ സജിയാണ്​ (38) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരൻ ഇളങ്ങുളം കെഴുവനാൽ നിഷാദിനെ (35) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാറിലെ ബന്ധുവീട്ടിലെത്തി മടങ്ങുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക്​ ഒന്നോടെ വളതൂക്കിൽവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട മോട്ടോർസൈക്കിൾ​ ടെലിഫോൺ തൂണിലിടിച്ച് മറിയുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സജിയുടെ മാതാവ്​ കമലമ്മ. ഭാര്യ: ഇളങ്ങുളം കൊഴുവനാൽ കുടുംബാംഗം പ്രിയ. മക്കൾ: അദ്വൈത്, ശ്രീക്കുട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story