Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭീഷണിപ്പെടുത്തി കാർ...

ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

text_fields
bookmark_border
ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
cancel
ഫോർട്ട്​കൊച്ചി: ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ ഫോർട്ട്കൊച്ചി പൊലീസി‍ൻെറ പിടിയിലായി. മട്ടാഞ്ചേരി ഇക്ബാൽ ബിൽഡിങ്ങിൽ അഫ്രീദി (23), പള്ളുരുത്തി തളപ്പിൽ ഷബീർ(36) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ വി.എസ്. ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് സംഭവം. കണ്ണൂർ ഇരിട്ടി കല്ലുപറമ്പ് വീട്ടിൽ അഖിലും ഇയാളുടെ സുഹൃത്തും സഞ്ചരിച്ച കാർ രാത്രി ഒമ്പതേകാലോടെ ഫോർട്ട്കൊച്ചി ഞാലിപറമ്പിൽ നിർത്തിയപ്പോൾ പ്രതികൾ ഇവരെ ബലമായി പിടിച്ചിറക്കുകയും താക്കോൽ വാങ്ങി കാർ തട്ടിയെടുക്കുകയുമായിരുന്നു.
Show Full Article
TAGS:
Next Story