Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജീവനക്കാർ പി.എച്ച്​.സി...

ജീവനക്കാർ പി.എച്ച്​.സി അടക്കാതെ പോയി; രാത്രി കൗൺസിലർമാരും പൊലീസുമെത്തി പൂട്ടിച്ചു

text_fields
bookmark_border
ജീവനക്കാർ പി.എച്ച്​.സി അടക്കാതെ പോയി;  രാത്രി  കൗൺസിലർമാരും പൊലീസുമെത്തി പൂട്ടിച്ചു
cancel
കളമശ്ശേരി: വാക്സിനും രേഖകളുമടക്കം സൂക്ഷിക്കുന്ന മുറികൾ ഉൾപ്പെടെ അടക്കാതെ പോയ കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രം രാത്രി പ്രതിപക്ഷ കൗൺസിലർമാരും പൊലീസുമെത്തി പൂട്ടി. എച്ച്.എം.ടി ജങ്​ഷനിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് വ്യാഴാഴ്ച്ച രാത്രി എല്ലാ വാതിലും തുറന്നിട്ടനിലയിൽ വിളക്കുകൾ തെളിഞ്ഞ നിലയിൽ കാണാനായത്. രാത്രി എട്ടരയോടെയാണ് അതുവഴി കടന്ന് പോയവരാണ്​ കേന്ദ്രത്തി‍ൻെറ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വിവരം ഉടൻ സമീപ വാർഡ് കൗൺസിലർ മിനി കരീമിനെ വിളിച്ചറിയിച്ചു. അവർ മറ്റു പ്രതിപക്ഷ കൗൺസിലർമാരെയും അറിയിച്ച് സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുമായി കൗൺസിലർമാർ ബന്ധപ്പെട്ടതനുസരിച്ച് സമീപത്തെ ഒരു ജീവനക്കാരി സ്ഥലത്തെത്തി രാത്രി പത്തോടെ അടക്കുകയായിരുന്നു. സംഭവത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീദേവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. EC KALA 2 HEALTHCENTR അടക്കാതെ പോയ കളമശ്ശേരി നഗരസഭ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വാക്സിൽ സൂക്ഷിച്ചിരിക്കുന്ന മുറികൾ പ്രതിപക്ഷ കൗൺസിലർമാർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story