Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്​...

പൈപ്​ ലൈൻ-കട്ടേപ്പാടം-മാരിയിൽ റോഡ് പുനരുദ്ധാരണം ആരംഭിച്ചു

text_fields
bookmark_border
പൈപ്​ ലൈൻ-കട്ടേപ്പാടം-മാരിയിൽ റോഡ് പുനരുദ്ധാരണം ആരംഭിച്ചു
cancel
ആലുവ: . ചൂർണിക്കര പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡ്‌ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയായിരുന്നു. പത്തുലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽപെടുത്തി റോഡുപണിക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്. കട്ടേപ്പാടം റോഡ് ആറ്, ഏഴ്, 12 വാർഡുകളിലൂടെയാണ് പോകുന്നത്‌. ആലുവ-മൂന്നാർ റോഡിനും ദേശീയ പാതക്കും ഇടയിലുള്ള ബൈപാസ് കൂടിയാണിത്. ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മുട്ടത്തുനിന്ന്​ തിരിഞ്ഞ് ഈ റോഡിലൂടെ ആലുവ ചുറ്റാതെ കീഴ്മാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയും. പുനരുദ്ധാരണം പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, വർക്കിങ് ഗ്രൂപ് അംഗം മനു മൈക്കിൾ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 pipeline road ചൂർണിക്കര പഞ്ചായത്തിലെ പൈപ് ലൈൻ-കട്ടേപ്പാടം-മാരിയിൽ റോഡ് പുനരുദ്ധാരണം പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story