Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിടപറഞ്ഞത്​ സിൽകോൺ...

വിടപറഞ്ഞത്​ സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളി​ലെത്തിച്ച വ്യക്തി

text_fields
bookmark_border
വിടപറഞ്ഞത്​ സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളി​ലെത്തിച്ച വ്യക്തി
cancel
കാക്കനാട്: കഴിഞ്ഞദിവസം വിടപറഞ്ഞ കെ. ഹംസു (90) പാദരക്ഷ - ബാഗ് രംഗത്തെ സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളിലെത്തിച്ച വ്യവസായ പ്രമുഖനായിരുന്നു. 1963ൽ എറണാകുളം ജോസ് ജങ്‌ഷനിൽ ആരംഭിച്ച സിൽകോൺ ഫുട്‌വെയർ വളർന്ന് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷ-ബാഗ് ഷോറൂം ശൃംഖലയായി മാറിയത്​ ഹംസുവിന്‍റെ കഠിനപ്രയത്ന ഫലമായിരുന്നു. ഏഴ്​ പതിറ്റാണ്ടുമുമ്പ്​ മദ്രാസിൽ സിലോൺ പ്ലാസ്റ്റിക് ഇൻഡസ്ട്രി എന്ന ബാഗ് കമ്പനിയിൽനിന്നാണ് ഹംസുവിന്‍റെ തുടക്കം. പിന്നീട് എറണാകുളം ജ്യൂ സ്ട്രീറ്റിൽ മദ്രാസ് പ്ലാസ്റ്റിക് ഹൗസ് എന്ന ബാഗ് കമ്പനിയും പിന്നീട് ബ്രോഡ്‌വേയിൽ മറീസ ഫുട്‍വെയർ എന്ന ചെരുപ്പുകടയും ആരംഭിച്ചു. അതിനുശേഷമാണ്​ കണ്ണൂർ എടക്കാട് പുതുവാടയിൽ സ്വദേശിയായ​ ഹംസു സിൽകോൺ ​ഗ്രൂപിന്​ തുടക്കമിടുന്നത്​. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതയായ നസീമ, സുബൈദ, ഹൈറുന്നിസ, കുൽസു, സമീന, അസ്‌മ, നൂർജഹാൻ, സിൽകോൺ ഗ്രൂപ് ചെയർമാൻ കെ.വി. ഷിറാസ്. മരുമക്കൾ: ഹുസൈൻ കുട്ടി, സത്താർ, അഹമ്മദ് കുട്ടി, സാലി മജീദ്, ഫൈസൽ, മുനീർ, അഷ്‌റഫ്, സുരയ്യ. രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു. ഫോട്ടോ: കെ. ഹംസു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story