Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 12:22 AM GMT Updated On
date_range 4 Feb 2022 12:22 AM GMTവാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു
text_fieldsbookmark_border
ആലുവ: പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ടൗണിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് . ബാങ്ക്കവല മുതൽ പമ്പ്കവല വരെ പൈപ്പ് ലൈൻ സ്ഥാപിക്കലിന്റെ ഭാഗമായി റോഡിൽ മണ്ണും ചളിയും ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം വ്യാപാരികളും വഴിയാത്രക്കാരും കനത്ത പൊടിശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മണ്ണും ചളിയും ഉടൻ നീക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, സിറാജ് ചേനക്കര, സി.സി.സജീന്ദ്രൻ, ത്വൽഹത്, അമീർഷാ, അനൂപ് ശിവശക്തി എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas10 y con പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ആലുവയിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story