Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: ലഹരിമരുന്നായ എം.ഡി.എം.എയുമായി വെള്ളാങ്ങല്ലൂരില്‍ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26), കന്നാപ്പിള്ളി റോമി (19) എന്നിവരാണ് പിടിയിലായത്. വിൽപനക്ക്​ മയക്കുമരുന്നുമായി ബൈക്കിലെത്തിയ ഇരുവരെയും പൊലീസ്‌ സംഘം പിടികൂടുകയായിരുന്നു. 2.13 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളാണെന്ന്​ മനസ്സിലായതായി പൊലീസ്​ അറിയിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ ഇവരുടെ ഇരകളാണ്​. ഇൻസ്റ്റഗ്രാം, വാട്​സ് ആപ്, ഡാർക്ക് വെബ് എന്നിവ മുഖേനയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. പരീക്ഷ സമയത്ത് ഓർമശക്തി കൂടുമെന്ന്​ പറഞ്ഞാണ്​ കുട്ടികളെ ഇരകളാക്കുന്നത്​. ഒരുവട്ടം ഉപയോഗിച്ചാൽ വീണ്ടും ആവശ്യപ്പെടുകയും തുടരെയുള്ള ഉപയോഗം മാനസിക വിഭ്രാന്തിക്ക്​ കാരണമാകുകയും ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story