Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയില്‍നിന്നും...

ലോറിയില്‍നിന്നും ഇരുമ്പു പൈപ്പുകള്‍ റോഡില്‍ വീണു; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ലോറിയില്‍നിന്നും ഇരുമ്പു പൈപ്പുകള്‍  റോഡില്‍ വീണു; ഗതാഗതം തടസ്സപ്പെട്ടു
cancel
മരട്: ദേശീയപാത നെട്ടൂരില്‍ ലോഡുമായി വന്ന ലോറിയില്‍നിന്നും ഇരുമ്പു പൈപ്പുകള്‍ റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം. വൈറ്റിലയില്‍നിന്നും ചേര്‍ത്തലയ്ക്ക് ഇരുമ്പുപൈപ്പുമായി വന്ന വാഹനത്തിനു മുന്നില്‍ ബൈക്ക് യാത്രികന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ വാഹനം ബൈക്കിലിടിക്കുകയും ചെയ്തു. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന പൈപ്പുകള്‍ തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. ബൈക്ക് യാത്രികനും റോഡില്‍ വീണു. നിസ്സാരപരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് റോഡില്‍നിന്നും പൈപ്പുകള്‍ നീക്കം ചെയ്തതോടെയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
Show Full Article
TAGS:
Next Story