Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടിൽ മദ്യവിൽപന;...

വീട്ടിൽ മദ്യവിൽപന; യുവാവ്​ പിടിയിൽ

text_fields
bookmark_border
കൊച്ചി: വീട് കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവില്പന നടത്തി വന്നയാൾ എറണാകുളം റേഞ്ച് എക്സൈസ്​ പിടിയിൽ. ചേസ്നല്ലൂർ ഇടയക്കുന്നം സ്വദേശി നെടിയത്തറ വീട്ടിൽ ബൈജു(42)വിനെയാണ് ഇൻസ്പെക്ടർ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽനിന്ന് 136 കുപ്പികളിലായി 68 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കുന്നതാണ് പ്രതിയുടെ രീതി. ആവശ്യക്കാരെന്ന വ്യാജേന ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം മദ്യവിൽപന നടത്തിയ ഇടപ്പള്ളി സ്വദേശിയെ 42 ലിറ്റർ മദ്യവുമായി എറണാകുളം റേഞ്ച് ഷാഡോ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. അസി.ഇൻസ്പെക്ടർ രാമപ്രസാദ്, പ്രിവന്റിവ് ഓഫിസർ ഋഷികേശൻ, ഷാഡോ ടീമംഗങ്ങളായ എൻ.ജി. അജിത് കുമാർ, എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫിസർ ജിതീഷ്, ജോമോൻ, അനീഷ്, യേശുദാസ്, പ്രമിത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story