Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 12:16 AM GMT Updated On
date_range 2 Feb 2022 12:16 AM GMTകണ്ണൂർ ബോർഡ് ഓഫ് സ്റ്റഡീസ്: ഹരജി വിധി പറയാൻ മാറ്റി
text_fieldsbookmark_border
കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സർക്കാർ, എയ്ഡഡ് കോളജുകളിലെ മുതിർന്ന അധ്യാപകരെപ്പോലും ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരെയും കരാർ അധ്യാപകരെയും ഉൾപ്പെടുത്തിയാണ് ചാൻസലറുടെ അധികാരം കവർന്ന് നിയമനം നടത്തിയതെന്നതടക്കം ആരോപിച്ച് സർവകലാശാല സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജിക്കാരുടെയും സർവകലാശാലയുടെയും വാദം പൂർത്തിയായതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story