Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാമരച്ചാലിൽ അടച്ചിട്ട...

താമരച്ചാലിൽ അടച്ചിട്ട തടി വർക്ക്​ഷോപ്പിൽ തീപിടിത്തം

text_fields
bookmark_border
താമരച്ചാലിൽ അടച്ചിട്ട തടി വർക്ക്​ഷോപ്പിൽ തീപിടിത്തം
cancel
കിഴക്കമ്പലം: താമരച്ചാല്‍ ജങ്ഷനു സമീപം മാസങ്ങളായി അടച്ചിട്ട തടി വർക്ക്​ഷോപ്പില്‍ തീപിടിത്തം. ചൊവ്വാഴ്​ച പുലര്‍ച്ചയാണ് സംഭവം. രാവി​ലെ അഞ്ചോടെ നടക്കാന്‍ പോയവരാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. പട്ടിമറ്റത്തുനിന്നും ആലുവയില്‍നിന്നും മൂന്ന് യൂനിറ്റ് അഗ്​നിരക്ഷാ സേനയെത്തി ഏഴോടെയാണ് തീയണച്ചത്. ഷെഡിനുള്ളില്‍ സൂക്ഷിച്ച കട്ടള, ജനല, അതിനുള്ള തടികള്‍ എന്നിവയാണ് കത്തിനശിച്ചത്. ഷെഡും അവിടെ സൂക്ഷിച്ച സാമഗ്രികളും പൂര്‍ണമായും നശിച്ചു. കിഴക്കമ്പലം മുട്ടന്‍ തോട്ടില്‍ ജോസിന്‍റേതാണ് സ്ഥാപനം. കോവിഡിനെ തുടര്‍ന്ന് ജോലിക്കാര്‍ നാട്ടില്‍പോയിട്ട് തിരിച്ചവരാത്തിനാല്‍ ഒരു വര്‍ഷത്തിലധികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. 25 ലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചതായി ഉടമ പറഞ്ഞു. വൈദ്യുതി സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story