Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
cancel
കോതമംഗലം: അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. നാഗൂൺ സ്വദേശി അക്രമുൾ ഹുസൈ (28) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി അബു ഹനീഫക്കാണ് കുത്തേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സാരമായി പരിക്കേറ്റ അബു ഹനീഫ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.പി. എൽദോസ്, വി.സി. ജോൺ, സി.എ. കുര്യാക്കോസ്, എൻ.പി. ശശി, എസ്.സി.പി.ഒമാരായ അജീഷ് കുട്ടപ്പൻ, ഗിരീഷ്, റഷീദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ റിമാൻഡ്​ ചെയ്തു. EM KMGM 10 Arest അറസ്റ്റിലായ അക്രമുൾ ഹുസൈൻ
Show Full Article
TAGS:
Next Story