Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിരണിലൂടെ...

കിരണിലൂടെ ഒളിമ്പിക്​സ്​ പ്രതീക്ഷയിൽ കൊച്ചിയുടെ ബാഡ്​മിന്‍റൺ കുടുംബം

text_fields
bookmark_border
കൊച്ചി: വീണ്ടുമൊരു നേട്ടത്തി​ന്‍റെ സന്തോഷത്തിലാണ്​ കൊച്ചിയുടെ സ്വന്തം ബാഡ്​മിന്‍റൺ കുടുംബം. ഒഡിഷ ഓപൺ ചാമ്പ്യൻഷിപ്പിൽ മെൻസ്​ ടൈറ്റിൽ കിരീടം കിരൺ ​ജോർജ്​ ചൂടു​മ്പോൾ കടവന്ത്ര ഗിരിനഗറിലെ ജോർജ്​ തോമസിന്‍റെ വീട്ടിൽ വീണ്ടുമൊരു പൊൻതൂവൽ പാറി. കട്ടക്കിൽ നടന്ന ടൂർണമെന്‍റിൽ 21കാരനായ കിരൺ 58 മിനിറ്റ്​ നീണ്ട പേരാട്ടത്തിനൊടുവിലാണ്​ പ്രിയാൻഷു രജാവതിനെ തകർത്തത്​. ''ഇതോടെ 2024, 2028 ഒളിമ്പിക്സിലേക്ക്​ കിരണി​നെ സംബന്ധിച്ച്​ ഞങ്ങൾക്ക്​ ആത്മവിശ്വാസമായി''-മക​ന്‍റെ നേട്ടമറിഞ്ഞ്​ മുൻ അർജുന അവാർഡ്​ ജേതാവായ ജോർജ്​ തോമസ്​ പറയുന്നു. ''അന്താരാഷ്​ട്രതലത്തിൽ അടുത്ത ഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ്​ കിരൺ. അവന്‍റെ കളിയിൽ ശുഭാപ്​തി വിശ്വാസത്തിലാണ്​ ഞങ്ങൾ'' -16 വർഷം ഇന്ത്യക്കുവേണ്ടി റാക്കറ്റേന്തിയ ജോർജ്​ തോമസ്​ വിവരിച്ചു. ആറുവർഷം മുമ്പ്​ ഇ​ന്തോനേഷ്യയിൽ അണ്ടർ 17 ഏഷ്യൻസ്​ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി അന്താരാഷ്ട്ര കരിയറിന്​ തുടക്കമിട്ട കിരൺ ഇന്ത്യയുടെ ബാഡ്​മിന്‍റൺ തലപ്പത്തേക്ക്​ നടന്നുകയറിയതിന്​ പിന്നിൽ കഠിനപ്രയാണമുണ്ട്​. 2015ൽ ബംഗളൂരു പ്രകാശ്​ പദുകോൺ ബാഡ്​​മിന്‍റൺ അക്കാദമിയിൽ പരിശീലനത്തിന്​ തുടക്കമിടുമ്പോൾ വയസ്സ്​​ 14 മാത്രം. പ്ലസ് ​ടുവരെ എറണാകുളം ടോക്​എച്ച്​ പബ്ലിക്​ സ്കൂളിലാണ്​ പഠിച്ചത്​. നിലവിൽ തേവര സേക്രഡ്​​ ഹാർട്ടിൽനിന്ന്​ ബി.കോം പൂർത്തിയാക്കി. ഫെബ്രുവരി 15 മുതൽ 20 വരെ മലേഷ്യയിലെ ഷാആലമിൽ ബാഡ്​മിന്‍റൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പി​ന്‍റെ ഇന്ത്യൻ ടീമിലേക്ക്​ കിരൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. പി.എസ്​. രവി കൃഷ്​ണ, യു. ശങ്കർ പ്രസാദ്​, ആരതി സാറ സുനിൽ, മെഹ്​റിൻ റിസ എന്നീ മലയാളി താരങ്ങളും ടീമിൽ ഇടംപിടിച്ചു​. മുൻ അന്താരാഷ്​ട്ര താരം വിമൽകുമാറാണ്​ കിരണി​ന്‍റെ പരിശീലകൻ. 1991 മുതൽ '93 വരെ ഇന്ത്യൻ ക്യാപ്​റ്റനായിരുന്നു​ ജോർജ്​ തോമസ്​​. 1998 കോമൺവെൽത്ത്​ ഗെയിംസിൽ രാജ്യത്തിന്​ വേണ്ടി വെള്ളിമെഡൽ നേടി. നിലവിൽ ബി.പി.സി.എൽ ​കൊച്ചി റിഫൈനറിയിൽ അഡ്​മിനിസ്​ട്രേഷൻ ജനറൽ മാനേജറായ അദ്ദേഹത്തിന്‍റെ ഭാര്യ പ്രീത ബാഡ്​​മിന്‍റണിൽ ദേശീയ താരമായിരുന്നു. ഇവരുടെ മൂത്തമകൻ അരുൺ ജോർജ്​ ആറുവർഷമായി ബാഡ്​മിന്‍റൺ അന്താരാഷ്​ട്ര താരമാണ്​. രണ്ട്​ സാഫ്​ ഗെയിംസിൽ സ്വർണജേതാവാണ്​ അരുൺ. എം. ഷിയാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story