Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരി നഗരസഭ...

കളമശ്ശേരി നഗരസഭ പ്ലാസ്റ്റിക് മാലിന്യം ഇനിമുതൽ കഴുകിവൃത്തിയാക്കിയതേ സംഭരിക്കൂ

text_fields
bookmark_border
കളമശ്ശേരി: വീടുകളിൽനിന്ന്​ കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം പ്ലാസ്റ്റിക് മാലിന്യം ഇനിമുതൽ കഴുകി വൃത്തിയാക്കിയതേ സംഭരിക്കൂ. അല്ലാത്തവ ശേഖരിക്കേണ്ടതില്ലെന്ന്​ ഹരിത കർമസേനക്ക് നഗരസഭ നിർദേശം നൽകി. കഴിഞ്ഞ 18ന് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയായി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതുമൂലം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി. കൂടാതെ തെരുവുകളിൽ മാലിന്യം തള്ളാനും തുടങ്ങി. ഇതോടെയാണ്​ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനമെടുത്തത്​. ഇതിനായി ചേർന്ന യോഗത്തിലാണ് കഴുകിവൃത്തിയാക്കിയവ മാത്രം സ്വീകരിച്ചാൽ മതിയെന്ന് തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story