Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രോബാഗ് കിറ്റുകൾ...

ഗ്രോബാഗ് കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഗ്രോബാഗ് കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഇടവിള കൃഷിക്ക്​ വിവിധയിനം കിഴങ്ങുവർഗങ്ങൾകൂടി വിതരണം ചെയ്യും. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സൈജന്‍റ്​ ചാക്കോ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ടി.കെ. കുഞ്ഞുമോൻ ഗ്രാമപഞ്ചായത്ത് മെംബർമാരായ ഉഷ ശിവൻ, രാജേഷ് കുഞ്ഞുമോൻ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്​ എ.ടി. പൗലോസ്, കൃഷി അസിസ്റ്റൻറ് പി.എം. വിനീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫിസർ കെ.സി. സാജു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story