Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:35 AM IST Updated On
date_range 26 Jan 2022 5:35 AM ISTവനിത സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികന്‍റെ ക്വട്ടേഷൻ; ഏഴംഗസംഘം അറസ്റ്റിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: വനിത സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയതിന് യുവാവിനെ കൊലപ്പെടുത്താൻ സൈനികന്‍റെ ക്വട്ടേഷൻ. യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ആക്രമിച്ച ക്രിമിനൽ കേസ് പ്രതികളടങ്ങിയ സംഘം അറസ്റ്റിലായി. തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (25), കുലശേഖരപുരം കടത്തൂർ വവ്വാക്കാവ് ഫാത്തിമ മൻസിലിൽ അലി ഉമ്മർ (20), കുലശേഖരപുരം കടത്തൂർ വവ്വാക്കാവ് മുണ്ടപ്പള്ളി കിഴക്കതിൽ മണി (19), കുലശേഖരപുരം കടത്തൂർ വവ്വാക്കാവ് അംബിയിൽ പുത്തൻ വീട്ടിൽ നാസർ നബീൽ (20), ചങ്ങൻകുളങ്ങര ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ (20), ഓച്ചിറ ചങ്ങൻകുളങ്ങര വവ്വാക്കാവ് തെങ്ങണത്ത് അമ്മ വീട്ടിൽ ചന്തു (19), തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് നഴ്സറി മുക്കിൽ റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (25) എന്നിവരാണ് അറസ്റ്റിലായത്. വനിത സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾവഴി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ കൊലപ്പെടുത്താൻ കരുനാഗപ്പള്ളി വവ്വാക്കാവ് ഭഗവതിമുക്ക് സ്വദേശിയായ സന്ദീപ് എന്ന സൈനികനാണ് ഒരുലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കോതേരിൽ വെള്ളാമ്പൽ വീട്ടിൽ അമ്പാടിയാണ് (27) ആക്രമണത്തിനിരയായത്. 10 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി മാതാവിന്‍റെയും സഹോദരിയുടേയും മുന്നിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അമ്പാടിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വനിത സുഹൃത്തുക്കളുടെ ഫോണിൽനിന്ന് ആക്രമണ ദൃശ്യങ്ങൾ കണ്ടെടുത്തു. ബന്ധുവായ യുവതിയോടും കൂട്ടുകാരികളോടും അമ്പാടി വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹപാഠിയായ സൈനികന് വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ നടന്ന ക്വട്ടേഷൻ ആക്രമണമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് കരുനാഗപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story