Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂത്തകുന്നത്ത് കോവിഡ്...

മൂത്തകുന്നത്ത് കോവിഡ് ബാധിതർക്ക് മരുന്നുകിട്ടുന്നില്ലെന്ന് പരാതി; ഇ.ആർ.ടി സേന നിർജീവം

text_fields
bookmark_border
പറവൂർ: കോവിഡ് വ്യാപനം രൂക്ഷമായ വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ കോവിഡ് ബാധിതർക്ക് മരുന്ന് ലഭിക്കാൻ കാലതാമസം വരുന്നതായി പരാതി. രോഗം റിപ്പോർട്ട് ചെയ്താൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞു മാത്രമെ മരുന്നുകിട്ടുന്നുള്ളൂ. പലർക്കും കലശലായ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ ഒന്നോ രണ്ടോ ദിവസമേ അനുഭവപ്പെടുന്നുള്ളു. ഈ ദിവസങ്ങളിലാണ് രോഗബാധിതർക്ക് മരുന്ന്​ ആവശ്യമായി വരുന്നത്. പ‌ലരും അയൽവാസികളുടെയും ബന്ധുക്കളുടെയും മറ്റും സഹായത്തോടെ ആവശ്യമായ മരുന്നുകൾ പുറമെനിന്ന്​ വാങ്ങുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ച് ക്വാറന്‍റീനിൽ കഴിയുന്ന രോഗികൾക്ക് മരുന്നെത്തിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം വ്യാപകമാണ്. മൂത്തകുന്നം സർക്കാർ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്ന റിസൽറ്റ്​ ലഭിക്കാൻ ദിവസങ്ങളുടെ താമസം നേരിടുന്നതും മറ്റൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ദിവസേന നൂറുകണക്കിന് ആളുകളാണ്​ രോഗലക്ഷണവുമായി പരിശോധനക്ക് വരുന്നത്. പോസിറ്റിവ് ആയി നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് വേണ്ടത്ര മരുന്നുകൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്നില്ല. പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഇ.ആർ.ടി സേന ഇപ്പോൾ നിർജീവ അവസ്ഥയിലാണ്. മൂന്നാം തരംഗ മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതൽ പഞ്ചായത്തി‍ൻെറ ഭാഗത്തുനിന്ന്​ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന്​ യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story