Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള ക്ഷാമം:...

കുടിവെള്ള ക്ഷാമം: പ്രതിഷേധവുമായി ജനപ്രതിനിധികൾ

text_fields
bookmark_border
കുടിവെള്ള ക്ഷാമം: പ്രതിഷേധവുമായി ജനപ്രതിനിധികൾ
cancel
പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം ജനപ്രതിനിധികൾ രംഗത്ത്. ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാറി‍ൻെറ നേതൃത്വത്തിലെ സംഘമാണ് ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ പ്രതിഷേധവുമായെത്തിയത്. ഈ രണ്ട്​ പഞ്ചായത്തുകളിലും ദിവസങ്ങളായി കുടിവെള്ളവിതരണം തടസ്സപ്പെട്ട സ്ഥിതിയാണെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ധരിപ്പിച്ചു. ഇതിന് പരിഹാരമായി ഈ രണ്ട് പഞ്ചായത്തുകളുടെയും കുടിവെള്ള വിതരണം നെടുമ്പാശ്ശേരി സബ് ഡിവിഷന് കീഴിൽനിന്ന്​ പറവൂർ സബ്ഡിവിഷന് കീഴിലാക്കണമെന്നും ആവശ്യപ്പെട്ടു. പറവൂരിൽനിന്ന് എല്ലാ പഞ്ചായത്തുകളിലേക്കും ഒരേ അളവിലും മർദത്തിലുമാണ് വെള്ളം പമ്പ് ചെയ്തുവരുന്നതെന്ന് അസി. എൻജിനീയർ പറഞ്ഞു. വെള്ളം പമ്പ് ചെയ്യുന്നത് പറവൂരിൽ നിന്നാണെങ്കിലും ഇവയുടെ കൃത്യമായ വിതരണവും ലൈനിലെ തകരാറുകളുമെല്ലാം പരിഹരിക്കേണ്ടത് വടക്കേക്കര സെക്​ഷൻ ഓഫിസിൽനിന്നാണ്. ഇവിടെനിന്നുള്ള അപാകതയാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ചിത്രം EA PVR vadakkekara-chitatukara 5 കുടിവെള്ളക്ഷാമത്തിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികൾ ജല അതോറിറ്റി പറവൂർ സബ് ഡിവിഷൻ ഓഫിസിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story