Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേലക്കുളം മൗലവിക്ക്​...

ചേലക്കുളം മൗലവിക്ക്​ നാട്​ വിടയേകി

text_fields
bookmark_border
പെരുമ്പാവൂര്‍: നാടിന്‍റെയാകെ ആദരവ്​ ഏറ്റുവാങ്ങി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി വിടവാങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ ശിഷ്യരും അനുയായികളും ചൊരിഞ്ഞ പ്രാർഥനക്കിടെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ്​ ചേലക്കുളം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ​ ഖബറടക്കം നടന്നത്​. പാണ്ഡിത്യത്തിന്റെ കരുത്തും ശോഭയും ഉൾക്കൊണ്ട്​ സമുദായത്തിന്റെ ഉയര്‍ച്ചക്കും ഉന്നമനത്തിനുമായി ഉഴിഞ്ഞുവെച്ച തലമുതിര്‍ന്ന പണ്ഡിതനെയാണ് നഷ്ടമായതെന്ന് നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മകൻ ജാബിർ മൗലവി മയ്യിത്ത്​ നമസ്കാരത്തിന്​ നേതൃത്വം നൽകി. അസാസുദ്ദഅ്​വ കോളജിലും പള്ളിയിലുമായി പലതവണയായാണ്​ നമസ്കാരം നടന്നത്​. കോവിഡ്​ പ്രോട്ടോകോൾ പാലിച്ച്​ അനേകർ അദ്ദേഹത്തിന്​ ആദരവ്​ അർപ്പിച്ചു. ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വി.പി. സജീന്ദ്രൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്​കുഞ്ഞ്​ മൗലവി, ജംഇയ്യത്തുൽ ഉലമ ഹിന്ദ്​ സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്​. അലിയാർ മൗലവി, ദക്ഷിണ കേരള ലജ്​നത്തുൽ മുഅല്ലിം സംസ്ഥാന ജനറൽ സെക്രട്ടറി ഖമറുദ്ദീൻ മൗലവി, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ അബൂബക്കർ ഫാറൂഖി, ഏരിയ പ്രസിഡന്‍റ് കെ.എ. സുബൈർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നസീർ അലിയാർ, സലീം ഫാറൂഖി, സയ്യിദ്​ ഹദ്ദാദ്​ തങ്ങൾ, മുനീർ ഹുസൈൻ മൗലാന, നജ്​മി കാഞ്ഞാർ, സയ്യിദ്​ മുഹമ്മദ്​ മൗലവി അൽഖാസിമി തൊടുപുഴ, സി.എ. മൂസ മൗലവി മൂവാറ്റുപുഴ, മൂവാറ്റുപുഴ അഷ്​റഫ്​ മൗലവി, റഫീഖ്​​ അൽകൗസരി എന്നിവർ എത്തിയിരുന്നു. അനുശോചനയോഗത്തിൽ ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ചേലക്കുളം ജമാഅത്ത് സെക്രട്ടറി ടി.കെ. ഹമീദ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story