Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:28 AM IST Updated On
date_range 25 Jan 2022 5:28 AM ISTഇടുക്കി സുവർണജൂബിലി സപ്ലിമെന്‍റിലേക്ക്
text_fieldsbookmark_border
new * കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും (കല്ലൂര്‍ക്കാട് വില്ലേജ്, മാഞ്ഞല്ലൂര്‍ വില്ലേജിന്‍റെ ഏതാനും ഭാഗങ്ങൾ എന്നിവ ഒഴിവാക്കി) ദേവികുളം താലൂക്കും ചേർത്താണ് ഇടുക്കി ജില്ല രൂപവത്കരിച്ചത്. ഡോ. ഡി. ബാബു പോൾ ആണ് ആദ്യ കലക്ടർ * കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. ജില്ലയുടെ 50 ശതമാനവും സംരക്ഷിത വനഭൂമിയാണ്. വയനാട് കഴിഞ്ഞാൽ തീവണ്ടിപ്പാതയില്ലാത്ത ജില്ല ഇടുക്കിയാണ്. * ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഇടുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടും രാജ്യത്തെ ആദ്യ ഗ്രാവിറ്റി അണക്കെട്ടും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുമാണ്. * കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്. സമുദ്രനിരപ്പിൽനിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടി ജില്ലയിലുണ്ട്. * ഇടുക്കി, മുല്ലപ്പെരിയാർ, കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊന്മുടി, കല്ലാർകുട്ടി, ലോവർപെരിയാർ, ചെറുതോണി, മലങ്കര, കുളമാവ് എന്നിങ്ങനെ ചെറുതും വലുതുമായി 14 അണക്കെട്ട് ഇടുക്കി ജില്ലയിലുണ്ട്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ജില്ലയിലെ പദ്ധതികളിൽനിന്ന് ഉൽപാദിപ്പിക്കുന്നു. * കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയാണ്. 2010 നവംബർ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്ത് നിലവിൽ വന്നത്. * 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നിലക്കുറിഞ്ഞിക്ക് പ്രശസ്തമായ മൂന്നാർ, ചന്ദനമരങ്ങൾക്ക് പ്രശസ്തമായ മറയൂർ, ചാമ്പല്‍ മലയണ്ണാനുകൾക്കും നക്ഷത്ര ആമകൾക്കും പ്രശസ്തമായ ചിന്നാര്‍ വന്യജീവി സങ്കേതം, രാജ്യത്തെ ആദ്യ മാതൃക കന്നുകാലി ഗ്രാമമായ മാട്ടുപ്പെട്ടി എന്നിവ ഇടുക്കി ജില്ലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story