Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമട്ടാഞ്ചേരിയിൽ...

മട്ടാഞ്ചേരിയിൽ രണ്ടിടത്ത് തീപിടിത്തം

text_fields
bookmark_border
മട്ടാഞ്ചേരിയിൽ രണ്ടിടത്ത് തീപിടിത്തം
cancel
മട്ടാഞ്ചേരി: ഫോർട്ട്​കൊച്ചി, മട്ടാഞ്ചേരി മേഖലയിലായി രണ്ടിടത്ത് തീപിടിത്തം. കൽവത്തി സ്റ്റേറ്റ് ബാങ്കിനു സമീപത്തെ അംഗൻവാടിക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന മരത്തടികൾക്ക് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീ ഉയർന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്​നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ഇത് ആറാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നതെന്നാണ് അഗ്​നിരക്ഷാ സേനാ പ്രവർത്തകർ പറയുന്നത്. ഇവിടെ മരത്തടികൾ കൂട്ടിയിടരുതെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായും മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യമുള്ളതായും നാട്ടുകാർ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തീ കൊളുത്തിയതാകാമെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്. ഫോർട്ട്​കൊച്ചി കുട്ടികളുടെ പാർക്കിന് സമീപത്തെ കൊച്ചിൻ പോർട്ടി‍ൻെറ പഴയ കെട്ടിട വളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും ഞായറാഴ്ച വൈകീട്ട് നാലോടെ തീ പിടിച്ചു. മട്ടാഞ്ചേരി അഗ്​നിരക്ഷാസേന വിഭാഗം അസി. ഫയർ ഓഫിസർ സി.പി. ബൈജുവി‍ൻെറ നേതൃത്വത്തിലെ സംഘമാണ് രണ്ടിട​ത്തെയും തീ അണച്ചത്. ചിത്രം: ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന മരങ്ങൾക്ക് തീപിടിച്ചത് അഗ്​നിരക്ഷ സേനാംഗങ്ങൾ അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story