Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:33 AM IST Updated On
date_range 24 Jan 2022 5:33 AM ISTനിയന്ത്രണങ്ങളുടെ ഞായറിൽ വീട്ടിലിരുന്ന് ജനം
text_fieldsbookmark_border
കൊച്ചി: കോവിഡ് മൂന്നാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണത്തിൽ പൂർണ സഹകരണവുമായി നാടും നഗരവും. കൊച്ചി നഗരത്തിലുൾപ്പെടെ ലോക്ഡൗണിനു സമാനമായ വിജനതയാണ് അനുഭവപ്പെട്ടത്. ഗ്രാമ, നഗരവ്യത്യാസമില്ലാതെ പലയിടങ്ങളിലും പൊലീസ് പരിശോധന കർശനമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പിഴയുൾപ്പെടെ നിയമ നടപടികളും സ്വീകരിച്ചു. ജില്ലയിൽ റൂറൽ, സിറ്റി പരിധിയിലായി 103 കേസുകളാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് എടുത്തത്. ഇതിൽ സിറ്റി പരിധിയിൽ 69 കേസുകളും റൂറൽ പരിധിയിൽ 34 കേസുകളുമാണുള്ളത്. സിറ്റിയിൽ നാല് പേരും റൂറലിൽ ആറ് പേരുമുൾപ്പെടെ ആകെ 10 പേർ അറസ്റ്റിലായി. സിറ്റിയിൽ രണ്ട് വാഹനങ്ങളും റൂറലിൽ ഒരു വാഹനവും കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാതെ യാത്ര ചെയ്തവർക്കെതിരെയും നടപടിയെടുത്തു. വളരെ കുറച്ച് ഹോട്ടലുകൾ, ചായക്കടകൾ, പലചരക്കുകടകൾ, ബേക്കറി എന്നിവ മാത്രമാണ് പ്രവർത്തിച്ചത്. മരുന്നുകടകൾ, ആരോഗ്യ സ്ഥാപനങ്ങൾ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും ചുരുക്കം സർവിസ് മാത്രം നടത്തി. നിയന്ത്രണങ്ങളെ തുടർന്ന് ബുദ്ധിമുട്ടിലായ തെരുവിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കുമെല്ലാം ഭക്ഷ്യസാധനങ്ങളുമായി സന്നദ്ധ പ്രവർത്തകർ പലയിടത്തും രംഗത്തുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story