Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാസങ്ങൾ പഴക്കമുള്ള...

മാസങ്ങൾ പഴക്കമുള്ള മൃതദേഹം വെള്ളക്കെട്ടിൽ

text_fields
bookmark_border
മാസങ്ങൾ പഴക്കമുള്ള മൃതദേഹം വെള്ളക്കെട്ടിൽ
cancel
മൂന്നുമാസം മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടേതെന്ന്​ സംശയം ഹരിപ്പാട്: കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ വലിയകുളങ്ങര ദേവീക്ഷേത്രത്തിന്​ വടക്കുവശം ചതുപ്പ് നിലത്തിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വസ്തു ഉടമസ്ഥർ മത്സ്യകൃഷിക്ക്​ എക്​സ്കവറേറ്റർ ഉപയോഗിച്ച് ഭൂമി വൃത്തിയാക്കുമ്പോൾ ശനിയാഴ്ച ഉച്ചയോടെയാണ്​ മൃതദേഹം കണ്ടത്. ഇതിനിടെ മൂന്നുമാസം മുമ്പ് കാണാതായ കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ ടി. സേവ്യറുടെ (34) മൃതദേഹമാണെന്ന്​ സംശയിക്കുന്നു. സമീപത്ത്​ നിർമാണത്തിലിരുന്ന വീടിന്റെ കരാറുകാരന്‍റെ ജീവനക്കാരനായ സേവ്യർ ഇവിടെ താമസിച്ചാണ്​ ജോലിചെയ്തിരുന്നത്​. കഴിഞ്ഞ ഒക്ടോബർ 14ന്​ സേവ്യറെ കാണാതായി. തുടർന്ന്​ ഭാര്യ സുജ, മക്കളായ ശാലിനി, സജിൻ സേവ്യർ, മാതാവ് ലീല എന്നിവർ തൃക്കുന്നപ്പുഴ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്​. മൃതദേഹത്തിലെ ഷർട്ടും ധരിച്ചിരുന്ന കൊന്തയും കണ്ട്​ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ സേവ്യറാണെന്ന്​ പറയുന്നു. ചിത്രം കണ്ട് ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. എന്നാൽ, ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂവെന്ന്​​​ പൊലീസ് അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story